വനം വകുപ്പ് ജനകീയമായി തുടങ്ങി. വെണ്ടേക്കുംചാലിലെ പുലിയാക്രമണത്തിൽ അടിയന്തര ഇടപെടൽ നടത്തി വനപാലകർ മാതൃകയാകുന്നു

വനം വകുപ്പ് ജനകീയമായി തുടങ്ങി. വെണ്ടേക്കുംചാലിലെ പുലിയാക്രമണത്തിൽ അടിയന്തര ഇടപെടൽ നടത്തി വനപാലകർ മാതൃകയാകുന്നു
Jun 22, 2026 06:27 AM | By PointViews Editor

കേളകം: ഒരു മാസം മുൻപുണ്ടായിരുന്ന വനം വകുപ്പല്ല ഇപ്പോൾ എന്ന് വ്യക്തമാകും വിധം പ്രവർത്തനത്തിലും നിലപാടിലും മാറ്റം വന്നിരിക്കുന്നു എന്ന് വ്യക്തമാകും വിധമാണ് കേളകം വെണ്ടേക്കും ചാലിൽ പുലിയിറങ്ങിയ പ്രദേശത്തെ വനം വകുപ്പ് പ്രവർത്തനങ്ങൾ. വെണ്ടയ്ക്കുംച്ചാലിൽ പുലിയെ കണ്ടതായി പ്രദേശത്തുള്ള ഒരു ഡ്രൈവർ അറിയിച്ച് മിനിട്ടുകൾക്കുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വളർത്തുമൃഗങ്ങളെ ആക്രമിച്ചതായി അറിഞ്ഞതോടെ സായുധരായി തന്നെ വനംവകുപ്പ് തിരച്ചിൽ നടത്തി തുടങ്ങി. നിരീക്ഷണ ക്യാമറകളും കൂടും സ്ഥാപിക്കുന്നതിന് തീരുമാനമെടുക്കാൻ ശശീന്ദ്രൻ വനം മന്ത്രിയും വിജയൻ മുഖ്യമന്ത്രിയും സിപിഎം ഭരണവും നടത്തിയിരുന്ന കാലത്തെപ്പോലെ വലിയ ചിട്ടവട്ടങ്ങളും തർക്കങ്ങളും നിയമബോധവൽക്കരണങ്ങളും ഒന്നും വേണ്ടി വന്നില്ല എന്നതാണ് ശ്രദ്ധേയം. വനം വകുപ്പിൻ്റെ പോളിറ്റ് ബ്യൂറോയും പാർട്ടി സെക്രട്ടറിയുടെ ഉന്നത ഇടപെടലും ഉദ്യോഗസ്ഥരുടെ ദാസ്യ പണി വൈബും കൂടാതെ തന്നെ നിരീക്ഷണ ക്യാമറയും കൂടും ഒക്കെ സ്ഥാപിച്ച് വനം വകുപ്പ് തൊഴിൽ രംഗത്തെ തങ്ങളുടെ പ്രവർത്തന മികവും ചടുലതയും വ്യക്തമാക്കുകയും ചെയ്തു. ഇതു പോലെ ജനങ്ങളുടെ താൽപര്യത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ മടിയില്ലാത്തവനം വകുപ്പിനെയാണ് കഴിഞ്ഞ 10 വർഷം കൊണ്ട് വിജയനും ഭരണവും കൂടി നശിപ്പിച്ചു നാണം കെടുത്തിയത്‌. വനം വകുപ്പിനെയും ജനങ്ങളെയും തമ്മിലടിപ്പിച്ച് വിജയൻ്റെ ദുർഭരണത്തിൽ നല്ല പ്രവർത്തനം കാഴ്ചവയ്ക്കാനാവാതെ കഷ്ടപ്പെട്ട ഉദ്യോഗസ്ഥർ ഇപ്പോൾ അതിവേഗം ജനകീയ തീരുമാനങ്ങൾ എടുത്ത് നടപടി സ്വീകരിക്കുന്ന കാഴ്ചയാണുള്ളത്.

കേളകം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽപ്പെട്ട വെണ്ടയ്ക്കുംച്ചാൽ ഭാഗത്ത് ശനിയാഴ്ച രാത്രിയാണ് വന്യജീവിയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾക്ക് പരിക്കേൽക്കുകയും ഒരു ആടിനെ കടിച്ചു കൊല്ലുകയും ചെയ്തതിനെ തുടർന്ന് വനംവകുപ്പും ജനപ്രതിനിധികളും ചേർന്ന് പ്രദേശത്ത് വിപുലമായ പരിശോധന നടത്തി. മറ്റൊരു ആടിനും പശുക്കിടാവിനും പരിക്കേൽക്കുകയും ചെയ്തു. ആടിന്റെ ജഡം അടക്കാത്തോട് വെറ്ററിനറി സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. പരിക്കേറ്റ മറ്റ് വളർത്തുമൃഗങ്ങൾക്ക് ആവശ്യമായ പ്രാഥമികശുശ്രൂഷകളും വിദഗ്ദ്ധ ചികിത്സയും നൽകി. വനംവകുപ്പിന്റെയും ആർ.ആർ.ടി.യുടെയും നേതൃത്വത്തിൽ പരിശോധനയും ആരംഭിച്ചു.

സംഭവമറിഞ്ഞയുടൻ നടപടികൾ സ്വീകരിക്കാൻ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെയും കൊട്ടിയൂർ റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെയും നിർദ്ദേശമുണ്ടായി. ഉടൻ തന്നെ വനപാലകർ സ്ഥലത്തെത്തി. കൊട്ടിയൂർ റേഞ്ച് മണത്തണ സെക്ഷൻ ഉദ്യോഗസ്ഥരും കണ്ണൂർ ആർആർടിയും ഉടൻ തിരച്ചിൽ ആരംഭിച്ചു. 15 അംഗ ദൗത്യസംഘമാണ് രാത്രി തന്നെ സ്ഥലത്തെത്തി പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്.

കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ്, അംഗങ്ങളായ അബ്ദുൾ സലാം, ജോമോൻ തുടങ്ങിയ മറ്റ് ജനപ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരുടെ സഹകരണത്തോടെ തന്നെ പരിശോധന നടത്തുന്ന വനം വകുപ്പിനെയാണ് വെണ്ടേക്കും ചാലിൽ ഇന്നലെ കണ്ടത്.പുതിയതായി രൂപീകരിച്ച സ്ക്വാഡ് എത്തി ഡ്രോൺ വച്ച് പരിശോധനയും സംയുക്ത തിരച്ചിലും നടത്തി. കൃഷിക്കായി നിലമൊരുക്കിയ ഒരു പുരയിടത്തിൽ പുള്ളിപ്പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. തിരച്ചിലിൽ നടത്തിയെങ്കിലും വന്യജീവിയെ പ്രദേശത്ത് എവിടെയും കണ്ടെത്താനായിട്ടില്ല. വന്യജീവി ഉൾക്കാട്ടിലേക്ക് മടങ്ങിയിരിക്കാനുള്ള സാധ്യതയുണ്ട്. സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി.

പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനായി വനംവകുപ്പ് ശക്തമായ മുൻകരുതൽ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഒരുപാട് ഉത്തരവുകളും ചിട്ടവട്ടങ്ങളും ഒന്നും കൂടാതെ

കൂട് സ്ഥാപിക്കാനും വനംവകുപ്പിന് സാധിച്ചു. മുൻപൊക്കെ ട്രoപിൻ്റെ വരെ അനുമതി കിട്ടിയാലേ കൂടു വയ്ക്കൂ എന്നായിരുന്നു വിജയൻ്റെ ഭരണത്തിലെ വനം വകുപ്പ്. ഇതാകട്ടെ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും താൽപര്യം അറിഞ്ഞതേ കൂട് സ്ഥാപിക്കാൻ നടപടിയുണ്ടായി. ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചു. വന്യജീവിയുടെ സാന്നിധ്യം കൃത്യമായി നിരീക്ഷിക്കുന്നതിനായി പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.

നൈറ്റ് പട്രോളിങ്ങും രാത്രികാലങ്ങളിൽ വനംവകുപ്പ് പ്രത്യേക കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതൊക്കെ ചെയ്യാൻ വനം വകുപ്പിലെ ഉദ്യോഗസ്ഥർ മുൻപും തയാറായിരുന്നു. അന്നേരം വിജയനും ശശിയും അവരുടെ ഒരു ഭരണത്തിൻ്റെ വേഷം കെട്ടും കാരണം ഉദ്യോഗസ്ഥർ പേരുദോഷം കേട്ടത് മിച്ചം. വനം വകുപ്പിൻ്റെ ഇടപെടലുകളോട് ജനങ്ങളും സഹകരിച്ചു തുടങ്ങി. ഭരണമാറ്റം ഉണ്ടായി കോൺഗ്രസ് വന്നപ്പോൾ വനപാലകരും ഉണർന്നു തുടങ്ങി.

The Forest Department has started a popular movement. Forest guards are setting an example by immediately intervening in the tiger attack in Vendekumchal.

Related Stories
യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം ശക്തമാകുന്നു

Jun 22, 2026 01:23 PM

യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം ശക്തമാകുന്നു

യുകെയെ ഞെട്ടിച്ച ഗ്രൂമിങ് ഗാങ് റിപ്പോർട്ട് പുറത്ത്. യുകെയിൽ ഇസ്ലാമിക ഭീകര ജിഹാദിനെതിരെ പ്രതിഷേധം...

Read More >>
കശുവണ്ടി അഴിമതിക്കേസ് : വിജയൻ സംരക്ഷിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് സർക്കാർ അനുവാദം നൽകി

Jun 22, 2026 11:47 AM

കശുവണ്ടി അഴിമതിക്കേസ് : വിജയൻ സംരക്ഷിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് സർക്കാർ അനുവാദം നൽകി

കശുവണ്ടി അഴിമതിക്കേസ് : വിജയൻ സംരക്ഷിച്ച ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ചന്ദ്രശേഖരനെ പ്രൊസിക്യൂട്ട് ചെയ്യാൻ കോൺഗ്രസ് സർക്കാർ അനുവാദം...

Read More >>
കൊട്ടിയൂർ ഉത്സവനഗരി ശുചീകരിച്ച് യൂത്ത് കെയർ. സാമൂഹിക സേവനത്തിൽ മാതൃകയായി യൂത്ത് കോൺഗ്രസ്

Jun 22, 2026 09:12 AM

കൊട്ടിയൂർ ഉത്സവനഗരി ശുചീകരിച്ച് യൂത്ത് കെയർ. സാമൂഹിക സേവനത്തിൽ മാതൃകയായി യൂത്ത് കോൺഗ്രസ്

കൊട്ടിയൂർ ഉത്സവനഗരി ശുചീകരിച്ച് യൂത്ത് കെയർ. സാമൂഹിക സേവനത്തിൽ മാതൃകയായി യൂത്ത്...

Read More >>
നിങ്ങൾ ഞങ്ങൾക്കാരുമല്ല. നോ ഹഗ്: റിട്ട മുഖ്യമന്ത്രി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റിങ്ങ്

Jun 14, 2026 10:30 AM

നിങ്ങൾ ഞങ്ങൾക്കാരുമല്ല. നോ ഹഗ്: റിട്ട മുഖ്യമന്ത്രി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റിങ്ങ്

നിങ്ങൾ ഞങ്ങൾക്കാരുമല്ല. നോ ഹഗ്: റിട്ട മുഖ്യമന്തി വിജയനെ കടുത്ത ഭാഷയിൽ വിമർശിച്ച് ശ്രീനാദേവി കുഞ്ഞമ്മയുടെ...

Read More >>
കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ ചതിച്ചോ?

Jun 13, 2026 10:05 AM

കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ ചതിച്ചോ?

കഴിഞ്ഞ 13 വർഷമായി അഡ്വക്കേറ്റ് കെ ബി പ്രദീപ് കൊട്ടിയൂരിലുണ്ട്. 13 പ്രദീപിനെ...

Read More >>
കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ ഗാന്ധി

Jun 12, 2026 09:24 PM

കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ ഗാന്ധി

കേരളത്തിലെ മുൻ മുഖ്യമന്ത്രിയെ കെട്ടിപ്പിടിക്കാനാവില്ല - രാഹുൽ...

Read More >>
Top Stories